കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ഖജനാവിൽ നിന്ന് ശമ്പളം നൽകരുതെന്നും അത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി. കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിൽ നിന്ന് ജീവനക്കാരെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സർവീസ് ചട്ടം റൂൾ 86 പ്രകാരം
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ല. സർക്കാർ ഇതിൽ കൃത്യമായ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
നിലവിൽ പണിമുടക്കിയാലും ശമ്പളം ലഭിക്കുന്ന സാഹചര്യമാണ്. അതുകൊണ്ടുതന്നെ ഏത് പണിമുടക്ക് വന്നാലും സർക്കാർ ജീവനക്കാർ വ്യാപകമായി പങ്കാളികളാകുകയും ചെയ്യുന്നുണ്ട്. ഈ സ്ഥിതി അവസാനിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡൻ നായർ ആണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നത്.












Discussion about this post