ഡല്‍ഹി: യുദ്ധവിമാനം പറത്താന്‍ വനിതാ പൈലറ്റുമാരെയും നിയമിക്കാന്‍ പ്രതിരോധമന്ത്രാലയം. യുദ്ധമുന്നണിയിലും വനിതാസേനാംഗങ്ങളുടെ കഴിവ് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ അവസരം നല്‍കുന്നതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.എയര്‍ഫോഴ്സ് അക്കാദമിയില്‍ നിലവില്‍ പരിശീലനം നടത്തുന്നവരില്‍ നിന്ന് യുദ്ധവിമാനം പറത്താനുളള വനിതകളുടെ ആദ്യ സംഘത്തെ തെരഞ്ഞെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വനിതാ പൈലറ്റുമാരെ അനുവദിക്കണമെന്ന വ്യോമസേനയുടെ നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു .
വനിതാസേനാംഗങ്ങളെ സൈന്യത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇറക്കണമെന്ന നിലപാടാണ് മുന്‍ സൈനിക മേധാവി കൂടിയായ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സൈനിക മേധാവികളെയും വിളിച്ച് ചര്‍ച്ച നടത്തിയ മന്ത്രി വിശദമായ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
2017 ജൂണോടെ ആദ്യ സംഘം വനിതാ പൈലറ്റുമാര്‍ യുദ്ധവിമാനങ്ങളുടെ കോക്പിറ്റിലെത്തും. നിലവില്‍ പരിശീലനം നടത്തുന്നവര്‍ക്ക് അടുത്ത കൊല്ലം ജൂണോടെ യുദ്ധവിമാനങ്ങളില്‍ പരിശീലനം ആരംഭിക്കും.
ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷമാകും ഇവരെ യുദ്ധമുന്നണിയില്‍ ഇറക്കുക. യുദ്ധവിമാനങ്ങള്‍ കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സേന ഉപയോഗിക്കുന്ന വിമാനങ്ങളിലും വനിതാ പൈലറ്റുമാര്‍ക്ക് അവസരം നല്‍കും. നിലവില്‍ വ്യോമസേനയില്‍ വനിതകളുടെ സേവനം സിഗ്നലിംഗിലും എന്‍ജിനീയറിംഗ് ജോലികളിലും എയര്‍ ട്രാഫിക് കണ്ട്രോളിംഗിലും മാത്രമാണ്. യുദ്ധമുന്നണിയില്‍ കൂടി വനിതകളുടെ സാന്നിദ്ധ്യമുണ്ടാകുന്നതോടെ സേനയിലെ അവിഭാജ്യ ഘടകമായി ഇവര്‍ മാറും.
Discussion about this post