തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. പാറ്റൂരിലാണ് സംഭവം. നാല് യുവാക്കൾക്കാണ് വെട്ടേറ്റത്. പുത്തരി ബിൽഡേഴ്‌സ് ഉടമ നിതിനും സുഹൃത്തുക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. സംഭവ ശേഷം ആക്രമികൾ രക്ഷപ്പെടുകയായിരുന്നു.
ഗുണ്ടാനേതാവ് ഓംപ്രകാശും സംഘവുമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് യുവാക്കൾ നൽകിയിരിക്കുന്ന മൊഴി. നാല് യുവാക്കളുടെയും പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പേട്ട പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.











