കൊൽക്കത്ത : നിരോധിത പുകയില ഉത്പന്നമായ പാൻ മസാലയുടെ പായ്ക്കറ്റിനുളളിൽ വച്ച് ഡോളർ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 40,000 ഡോളർ ( 32.78 ലക്ഷം രൂപ ) തായ്ലാന്റിലേക്ക് കടത്താനായിരുന്നു ശ്രമം. എയർ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Acting on intelligence #AIUofficers intercepted a pax scheduled to depart to Bangkok on 08.01.23 after immigration formalities. Search of his checked-in baggage resulted in recovery of US $40O00 (worth ₹3278000) concealed inside Gutkha pouches @cbic_india @PIBKolkata @DDBanglaTV pic.twitter.com/DpxSCL5S3w
— Kolkata Customs (@kolkata_customs) January 9, 2023
കസ്റ്റംസ് വിമാനത്തിനുളളിൽ നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്റെ ബാഗിനുളളിൽ അമേരിക്കൻ ഡോളർ കണ്ടെത്തിയത്. പാൻമസാലയുടെ ചെറിയ പായ്ക്കറ്റിനുള്ളിൽ പത്ത് ഡോളറിന്റെ രണ്ട് കറൻസികൾ മടക്കിവെച്ച നിലയിലായിരുന്നു.
പായ്ക്കറ്റ് കീറിയെടുത്ത് അതിലെ പാൻമസാല കളഞ്ഞ ശേഷം ഡോളർ കൃത്യമായി മടക്കിവെക്കുകയായിരിന്നു. തുടർന്ന് ഇത് ടേപ്പ് വച്ചും ഒട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Discussion about this post