പട്ന: ബിഹാര്‍ നിയമസഭയിലെ ജെ.ഡി.യു. അംഗം സത്യദേവ് കുശ്വാഹ വ്യവസായിയില്‍ നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തായി. പട്നയിലെ എം.എല്‍.എ.യുടെ ഔദ്യോഗിക വസതിയില്‍ നിന്നാണ് ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയത്.
വിശാല സഖ്യം അധികാരത്തിലെത്തിയാല്‍ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് പറഞ്ഞ് അഞ്ചുലക്ഷം രൂപയാണ് വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത്. കുര്‍ത്ത മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് അദ്ദേഹം.
പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുമെന്ന് ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ നാരായാണ് സിങ് പറഞ്ഞു. സമാനമായൊരു ഒളിക്യാമറ ദൗത്യത്തില്‍ കഴിഞ്ഞയാഴ്ച മന്ത്രി അവ്ദേശ് സിങ് കുശ്വാഹ കൈക്കൂലി വാങ്ങുന്നത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു.
Discussion about this post