ന്യൂഡൽഹി: ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് 14 കാരി. 16 ആഴ്ചത്തെ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കണം എന്നാണ് ആവശ്യം. ഹർജി ഇന്ന് ജസ്റ്റിസ് പ്രതിഭ എം സിംഗിന്റെ ബെഞ്ച് പരിഗണിക്കും.
കുട്ടിയെ വളർത്താൻ മാനസികമായും ശാരീരികമായും തയ്യാറാകാത്തതിനാൽ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ല. ഗർഭാവസ്ഥ തുടരുന്നത് ശാരീരികവും മാനസികവുമായി തളർത്തുമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ പ്രത്യേകിച്ച് എയിംസിൽ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. അഭിഭാഷകൻ മുഖേന കുട്ടിയുടെ അമ്മയാണ് ഹർജി സമർപ്പിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലെ ഗർഭധാരണം അവസാനിപ്പിക്കാൻ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് സർക്കാർ, സ്വകാര്യ ആശുപത്രികൾ, രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങൾ, രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ എന്നിവർക്ക് സർക്കുലർ/വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പെൺകുട്ടിയുടേത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലൂടെ ഉണ്ടായ ഗർഭധാരണമാണെന്നാണ് റിപ്പോർട്ട്.
Discussion about this post