കൊച്ചി: ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യമാണ് എലയ്ക്കയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി സ്പൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
Discussion about this post