ഹിമയുഗ കാലത്ത് ഭൂമിക്ക് സമീപം സന്ദര്‍ശിച്ച ഉല്‍ക്ക വീണ്ടും ഭൂമിയിലേക്ക് . ജനുവരി പന്ത്രണ്ടിന് ഉൽക്ക സൂര്യനോട് കൂടുതൽ അടുക്കും. അതിനുശേഷം ഭൂമിയിൽ ഉള്ളവർക്ക് നഗ്ന നേത്രങ്ങള്‍കൊണ്ട് ഉൽക്ക കാണാന്‍ സാധിക്കുമെന്നാണ് വാനനിരീക്ഷകരുടെ പ്രതീക്ഷ. C/2022 E3 (ZTF) എന്നു പേരിട്ടിരിക്കുന്ന ഈ ഉല്‍ക്ക സൂര്യന്റെ 16 കോടി കിലോമീറ്റര്‍ അടുത്തുവരെയെത്തും എന്നതാണ് മറ്റൊരു പ്രത്യേകത .
ജനുവരി 12ന് രാത്രി 11 മുതല്‍ ഈ ഉല്‍ക്കയുടെ സഞ്ചാരത്തിന്റെ ലൈവ്‌സ്ട്രീമിങ് ദി വിര്‍ച്ച്വല്‍ ടെലസ്‌കോപ് പ്രൊജക്ട് നടത്തുന്നുണ്ട്. അവരുടെ വെബ് സൈറ്റിലും യൂട്യൂബ് ചാനലിലും ഉല്‍ക്കയുടെ സഞ്ചാരത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ആസ്വദിക്കാനാവും.അര ലക്ഷം വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഈ ഉല്‍ക്കയുടെ സൂര്യനു ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാവുക. ഇതിനു മുൻപ് ഹിമയുഗത്തിലാണ് സമാനമായ രീതിയിൽ ഈ ഉൽക്ക പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ജനുവരി അവസാനത്തിലും ഫെബ്രുവരിയുടെ തുടക്കത്തിലും സാധാരണ ബൈനോക്കുലറുകള്‍ കൊണ്ടും ചെറു ടെലസ്‌കോപുകള്‍ ഉപയോഗിച്ചും ഇതിനെ കാണാനാവും.
ഇന്ത്യ ഉള്‍പ്പെടുന്ന ഉത്തരാര്‍ധഗോളത്തിലെ രാജ്യങ്ങളിലുള്ളവര്‍ക്ക് പുലര്‍ച്ചെയായിരിക്കും ഈ ഉല്‍ക്കയെ തിളക്കത്തോടെ കാണാനാവുക. ദക്ഷിണാര്‍ധഗോളത്തിലുള്ളവര്‍ക്ക് ഫെബ്രുവരി തുടക്കത്തിലെ രാത്രികളില്‍ ഈ ഉല്‍ക്കയെ ശരിയായ രീതിയിൽ കാണാൻ കഴിയും.
Discussion about this post