തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് കഴിഞ്ഞ തവണയുണ്ടായിരുന്ന വീഴ്ച ഇടതിന് ഇക്കുറിയുണ്ടാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ സാഹചര്യം മാറിയെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട ഇത്തവണ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. അന്ന് കിട്ടിയ വോട്ടുകള്‍ ബി.ജെ.പിക്ക് ഇത്തവണ കിട്ടില്ല. എസ്.എന്‍.ഡി.പി സി.പി.ഐ.എമ്മിന് എതിരെ ഒരു നിലപാടും എടുത്തിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ് അത്തരമൊരു നിലപാട് എടുത്തത്. വെള്ളാപ്പള്ളിയുടെ കൂടെ കുറച്ച് പേരെയുള്ളു. രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന എന്‍.എസ്.എസ് നിലപാട് സ്വാഗതാര്‍ഹമാണ്- അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യത്തിന്റെ ഇടനിലക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവാണെന്നും കോടിയേരി പറഞ്ഞു.
Discussion about this post