Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സമുദ്രങ്ങള്‍ക്ക് ചൂട് പിടിക്കുന്നു; താപനില റെക്കോഡ് ഉയരത്തില്‍: മനുഷ്യര്‍ക്കും ആപത്ത്

സമുദ്രങ്ങളിലെ താപനിലയിലും ലവണത്വത്തിലുമുള്ള വര്‍ധന, വീണ്ടും കൂടിച്ചേരാത്ത രീതിയില്‍ ജലം പാളികളായി മാറുന്ന സ്ട്രാറ്റിഫിക്കേഷന്‍ എന്ന പ്രക്രിയയ്ക്ക് കാരണമാകുന്നതായും ഗവേഷകര്‍ പറയുന്നു.

by Brave India Desk
Jan 12, 2023, 11:10 am IST
in News, Technology
Share on Facebook
Tweet
WhatsAppTelegram

ഓരോ വര്‍ഷം കൂടുന്തോറും സമുദ്ര താപനില പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. പോയ വര്‍ഷവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ താപനിലയാണ് ലോകത്തിലെ സമുദ്രങ്ങളില്‍ രേഖപ്പെടുത്തിയത്. മനുഷ്യരാശി വരുത്തിവെക്കുന്ന കാര്‍ബണ്‍ മലിനീകരണത്തിന്റെ ഫലമായുള്ള അധികചൂട് ഏറ്റുവാങ്ങേണ്ടി വരുന്നത് കൊണ്ടാണ് നമ്മുടെ സമുദ്രങ്ങള്‍ ഇങ്ങനെ ചൂട് പിടിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെമ്പാടും ഉപരിതല താപനിലയില്‍ വലിയ വര്‍ധനവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് അന്തരീക്ഷത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും കൊടുങ്കാറ്റ് പോലുള്ള തീവ്രമായ കാലാവസ്ഥ സ്ഥിതിവിശേഷങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുകയാണ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലൂടെ അന്തരീക്ഷത്തിലെത്തുന്ന അധിക താപത്തിന്റെ 90 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇത് യഥാര്‍ത്ഥത്തില്‍ കര അമിതമായി ചൂട് പിടിക്കാതെ സഹായിക്കുന്നു. എന്നാല്‍ സമുദ്രങ്ങളില്‍ ഇച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഇപ്പോള്‍ തന്നെ സമുദ്രങ്ങളിലെ താപതരംഗം സമുദ്രജീവജാലങ്ങളുടെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്.

Stories you may like

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

അമേരിക്ക, ചൈന, ന്യൂസിലന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനം 2022 ലോകത്തിലെ സമുദ്രങ്ങള്‍ക്ക് ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സമുദ്ര താപനിലയില്‍ ഏതാണ്ട് 10 സെറ്റജൂളിന്റെ വര്‍ധനയാണ് ഗവേഷകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ ലോകമെമ്പാടും ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ ഏതാണ്ട് 100 ഇരട്ടിയോളം വരുമിതെന്ന് പറയുമ്പോള്‍ സംഗതിയുടെ ഗൗരവം പിടികിട്ടും.

കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാകുന്നത് വരെ (സീറോ എമിഷന്‍) ഓരോ വര്‍ഷവും സമുദ്ര താപനില പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഗവേഷകനും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ മൈക്കല്‍ മാന്‍ അഭിപ്രായപ്പെട്ടു. സമുദ്രങ്ങളെ കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുകയാണ് കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിന്റെ അടിസ്ഥാനകാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് മുമ്പ് 1950കളിലാണ് സമുദ്രങ്ങളുടെ താപനിലയില്‍ ഇത്തരമൊരു തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയത്. അന്ന് 1985 വരെ താപനില വര്‍ധനവ് തുടര്‍ന്നു.

മനുഷ്യന് ആപത്ത്, സമുദ്രജീവജാലങ്ങള്‍ക്ക് അത്യാപത്ത്

താപനില വര്‍ധന ഇതിനോടകം തന്നെ സമുദ്രങ്ങളുടെ ഘടനയിലും സന്തുലിതാവസ്ഥയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രസമൂഹം കരുതിയതിലും വേഗത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സമുദ്രങ്ങളുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്ന എന്ന ദുഃഖകരമായ കണ്ടെത്തലും ലോകമെമ്പാടുമുള്ള 16 സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

സമുദ്രങ്ങളിലെ താപനിലയിലും ലവണത്വത്തിലുമുള്ള വര്‍ധന, വീണ്ടും കൂടിച്ചേരാത്ത രീതിയില്‍ ജലം പാളികളായി മാറുന്ന സ്ട്രാറ്റിഫിക്കേഷന്‍ എന്ന പ്രക്രിയയ്ക്ക് കാരണമാകുന്നതായും ഗവേഷകര്‍ പറയുന്നു. ഇതുമൂലം സമുദ്രത്തിനും അന്തരീക്ഷത്തിനും ഇടയിലുള്ള ചൂട്്, ഓക്‌സിജന്‍, കാര്‍ബണ്‍ എന്നിവയുടെ കൈമാറ്റത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം.ഇത് സമുദ്രത്തിനുള്ളിലെ ഓക്‌സിജന്‍ ലഭ്യതയെ അടക്കം ബാധിക്കും. കടലിനുള്ളിലെ ജീവജാലങ്ങളും ആവാസവ്യവസ്ഥളും മാത്രമല്ല മനുഷ്യരും കരയിലെ ജീവജാലങ്ങളും ഇതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷത്തെ ആഗോള അന്തരീക്ഷ താപനില അനുസരിച്ച് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2022 എന്ന് യൂറോപ്പിലെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന സേവന കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: climate changeScienceOcean TemperatureRecord temperature 2022Marine LifeMarine Heatwaves
Share15
Tweet
SendShare

Latest stories from this section

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

Latest News

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies