കൊച്ചി: കൊടി തോരണം കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരൻ സിബുവിനാണ് പരിക്കേറ്റത്.
കൊച്ചിൻ കാർണിവലിൻറെ ഭാഗമായി കെട്ടിയ തോരണം കഴുത്തിൽ കുടുങ്ങുകയായിരുന്നു. ബൈക്ക് യാത്രക്കിടെ തുണികൊണ്ടുള്ള തോരണം കഴുത്തിൽ കുടുങ്ങി. അമിത വേഗതയില്ലാത്തതിനാലും വണ്ടി നിർത്താൻ കഴിഞ്ഞതിനാലുമാണ് വലിയ അപകടം ഒഴിവായത്.












