ഉയർന്ന് പൊങ്ങിയ വിമാനത്തിന്റെ പിൻവാതിൽ തുറന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. റഷ്യൻ വിമാനമായ ഇർ ഏയ്റോ ആന്റണോവിലാണ് സംഭവം നടന്നത്. കിഴക്കൻ സെർബിയയിലെ മഗനിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് വിമാനത്തിന്റെ പിൻഭാഗത്തുള്ള വാതിൽ തുറന്നുപോകുകയായിരുന്നു.
പിൻഭാഗത്തെ സീറ്റിലിരുന്ന യാത്രക്കാരനാണ് ഇത് ക്യാമറയിൽ പകർത്തിയത്. വിമാനത്തനുള്ളിലേക്ക് കാർഗോയും മറ്റ് ലഗേജുകളും കയറ്റാൻ ഉപയോഗിക്കുന്ന പിൻവാതിൽ കർട്ടൺ വെച്ച് മറച്ചിരുന്നു. അതുകൊണ്ട് തന്നെ ആരുമത് ശ്രദ്ധിച്ചില്ലെന്നാണ് വിവരം. വിമാനം പറന്നുയർന്നതോടെ ശക്തമായ കാറ്റ് വിമാനത്തിനുള്ളിലേക്ക് വിശീയടിക്കാൻ തുടങ്ങി. ഇതോടെ പെലറ്റ് വിമാനം അടിയന്തിരമായി ലാന്റ് ചെയ്യുകയായിരുന്നു.
https://twitter.com/Lyla_lilas/status/1612439228947861504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1612439228947861504%7Ctwgr%5E08f9f2604444b114f4e29c41685d1c9eb9849b67%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fworld-news%2Frussian-plane-rear-door-opens-video-dramatic-scenes-as-russian-plane-s-door-opens-mid-air-passengers-scared-101673331905690.html
25 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ ചിലരുടെ തൊപ്പി പറന്നുപോയി എന്നല്ലാതെ ഇവരിൽ ആർക്കും പരിക്കേറ്റിട്ടില്ല.
എന്നാൽ വിമാനതതിന്റെ വാതിൽ എങ്ങനെയാണ് തുറന്നത് എന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Discussion about this post