Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മദ്ധ്യപ്രദേശിന്റെ സാംസ്കാരിക മുദ്ര, ഗുഡ്ഡൻ-ഗുഡിയ പാവകൾ കടൽ കടക്കുന്നു: നിർമ്മാണത്തിൽ താല്പര്യം പ്രകടിപ്പിച്ച് പ്രവാസികൾ

by Brave India Desk
Jan 12, 2023, 10:58 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഭോപ്പാൽ: മധ്യപ്രദേശിലെ ഝബുവ, അലിരാജ്പൂർ ജില്ലകളുടെ സാംസ്കാരിക വ്യാപാരമുദ്രയായ ഗുഡ്ഡൻ-ഗുഡിയ പാവകൾ ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കും. അവിടെ സ്ഥിരതാമസമാക്കിയ പ്രവാസികളാണ് ഇതുമായി ബന്ധപ്പെട്ട കയറ്റുമതിയ്ക്കായി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ജനുവരി 8 നും 10 നും ഇടയിൽ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ പലരും ഇതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചിലർ സമ്മേളനത്തിൽ പാവകളുമായി എത്തുകയും ചെയ്തിരുന്നു.

1980-കളിൽ ഝബുവ നിവാസിയായ ഉദ്ധവ് ഗിദ്വാനിയാണ് പാവ നിർമ്മാണ പ്രക്രിയ വാണിജ്യവത്കരിക്കാൻ തീരുമാനിച്ചത്. ഇതിനു ശേഷമാണ് ഈ പ്രദേശത്ത് നിന്ന് പാവകളെ പുറം രാജ്യങ്ങളിലേക്ക് അടക്കം അയക്കാൻ ആരംഭിച്ചത്. ഇത് വരെ തദ്ദേശീയരായ ഭിൽ, ഭിൽവാല ഗോത്രങ്ങളുടെ കീഴിലാണ് ഈ പാവ നിർമ്മാണം നടന്നിരുന്നത്. നിലവിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇതിന്റെ വിൽപ്പനയും, നിർമ്മാണവും നടക്കുന്നുണ്ട്.

Stories you may like

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ഈ പാവകൾ ഇവിടത്തെ ആദിവാസികളുടെ ജീവിതരീതിയെയും വസ്ത്രധാരണത്തെയും പ്രതിനിധീകരിക്കുന്നു. തുണികൊണ്ടുണ്ടാക്കിയതിനാൽ ഇവ വളരെക്കാലം നിലനിൽക്കും, അതിനാൽ കൊണ്ടുപോകുന്ന സമയത്ത് കേടുപാടുകൾ സംഭവിക്കുമെന്ന ഭയമില്ല. നിങ്ങൾക്ക് എല്ലായിടത്തും ബാർബി ഡോളുകൾ ലഭിച്ചേക്കാം, എന്നാൽ ഇത് ജാബുവയുടെ പ്രത്യേകതയാണ്, – ഉദ്ധവ് ഗിദ്വാനിയുടെ മകൻ സുഭാഷ് പറയുന്നു. കോട്ടൺ തുണി, കമ്പികൾ എന്നിവ ഉപയോഗിച്ചാണ് പാവകൾ നിർമ്മിച്ചിരിക്കുന്നത്. ഒരു കരകൗശല വിദഗ്ധന് ഒരു ദിവസം നാല് പാവകളെ നിർമ്മിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജർമ്മനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ നിരവധി ആളുകൾ ഞങ്ങളുടെ കോൺടാക്റ്റ് നമ്പർ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാവകളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിച്ച് സിംഗപ്പൂർ പോലുള്ള തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിലും വിൽക്കാൻ ആഗ്രഹിക്കുന്നതായി പ്രവാസികളിൽ പലരും പറയുന്നു. സിംഗപ്പൂരിൽ, ലിറ്റിൽ ഇന്ത്യയും ചൈനാ ടൗണും പോലുള്ള പ്രദേശങ്ങളുണ്ട്. അവിടങ്ങളിൽ പാവകൾക്ക് വലിയ വിപണി ലഭിക്കുമെന്നും ഉത്പാദകർ കണക്ക് കൂട്ടുന്നു.

Tags: madhya pradeshGuddan Gudiya Dolls
Share1TweetSendShare

Latest stories from this section

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

Discussion about this post

Latest News

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies