ലോകത്തിലെ ഏറ്റവും അസാദ്ധ്യമായ നൃത്തച്ചുവടുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ആഫ്രിക്കൻ രാജ്യമായ മദ്ധ്യ ഐവറി കോസ്റ്റിലെ സാവുലി നൃത്തം. ഇവിടങ്ങളിലെ ഗുരോ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗമാണ് ഈ നൃത്തം പ്രധാനമായും അവതരിപ്പിക്കുന്നത്. സാവുലി മാസ്ക് എന്നറിയപ്പെടുന്ന മുഖംമൂടി ധരിച്ചാണ് നർത്തകർ നൃത്തം ചെയ്യുന്നത്.
സ്ത്രീസൗന്ദര്യത്തിന് ആദരം എന്ന നിലയിലാണ് സാവുലി നൃത്തം അവതരിപ്പിക്കുന്നത്. എന്നിരുന്നാലും, പുരുഷ കലാകാരന്മാരാണ് പ്രധാനമായും ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്. കേരളത്തിലെ തെയ്യത്തിന് സമാനമായ ആശയമാണ് ഈ നൃത്തരൂപത്തിന് പിന്നിൽ. മാസ്ക് ധരിച്ചു കഴിഞ്ഞാൽ പിന്നെ സാവുലി കലാകാരൻ ആ ആത്മാവിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത്.
മാസ്കും വൈക്കോലും പുല്ലും കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളും ധരിച്ചാണ് കലാകാരന്മാർ നൃത്തം ചെയ്യുന്നത്. അതിവേഗത്തിലുള്ള താളാത്മകമായ പാദചലനങ്ങളാണ് ഈ നൃത്തത്തിന്റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും അസാധ്യമായ നൃത്തച്ചുവടുകൾ എന്ന വിശേഷണം ഈ കലാരൂപത്തിന് എങ്ങനെ ലഭിച്ചു എന്നത് കണ്ടുതന്നെ മനസ്സിലാക്കേണ്ട കാര്യമാണ്..
https://twitter.com/TheFigen_/status/1613546168247812097
Discussion about this post