പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര. ഇന്നലെ വൈകീട്ടോടെയായിരുന്നു ശബരിമലയിൽ ദർശനം നടത്തിയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ജസ്റ്റിസ് ആയിരുന്നു ഇന്ദു മൽഹോത്ര
മകരവിളക്കിനോട് അനുബന്ധിച്ചാണ് ഇന്ദു മൽഹോത്ര ശബരിമലയിൽ എത്തിയത്. വൈകീട്ട് ദർശനത്തിന് ശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ഇന്ന് മകര വിളക്ക് ദർശിച്ച ശേഷമ ഇന്ദു മൽഹോത്ര മലയിറങ്ങൂ. ആദ്യമായാണ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തുന്നത്.
ശബരിമല യുവതീ പ്രവേശനത്തിന് അനുകൂല വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ന്യായാധിപയാണ് ഇന്ദു മൽഹോത്ര. മതാചാരങ്ങളിൽ കോടതിയ്ക്ക് ഇടപെടാനാവില്ലെന്ന് ആയിരുന്നു ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടത്. ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം നൽകണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം മകര വിളക്ക് ദർശനത്തിനായി വിവിധ മേഖലകളിലെ പ്രമുഖർ ശബരിമലയിൽ എത്തിയിട്ടുണ്ട്. രാവിലെ മുതൽ തന്നെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
Discussion about this post