തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ് തുടരുന്നു. പവന് 41,600 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒരു ഗ്രാം സ്വർണത്തിന് 5,200 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയും, പവന് 41,280 രൂപയുമായിരുന്നു വില.
ചൈനയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ജനുവരി ഒന്നിന് 40,480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജനുവരി 2ന് വില കുറഞ്ഞ് 40,360ൽ എത്തിയിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
Discussion about this post