ഭുവനേശ്വർ: ഹോക്കി ലോകകപ്പ് പൂൾ ബി മത്സരത്തിൽ ജപ്പാനെതിരെ ഏകപക്ഷീയ ജയം നേടി ജർമ്മനി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമ്മനി ജപ്പാനെ തകർത്തത്.
ക്യാപ്ടൻ മാർക്കോ മിൽക്കാവ് ആണ് ജർമ്മനിയുടെ ആദ്യ ഗോൾ നേടിയത്. റൂർ ജർമ്മനിയുടെ രണ്ടാം ഗോൾ നേടി. മൂന്നാം പാദത്തിലായിരുന്നു രണ്ട് ഗോളുകളും.
അവസാന പാദത്തിൽ പ്രിൻസ് ജർമ്മനിയുടെ മൂന്നാം ഗോൾ നേടി. റൂർ തൊടുത്ത ഷോട്ട് ജാപ്പനീസ് ഗോളിയുടെ ഹെൽമെറ്റിൽ തട്ടി മടങ്ങി. ആക്രമിച്ചു കളിച്ച പ്രിൻസ് നിമിഷങ്ങൾക്കകം ജാപ്പനീസ് ഗോൾ വല കുലുക്കുകയും ചെയ്തു.








