തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. എന്നാൽ, പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ട് തന്നെയാകും ഇന്ത്യ കളിക്കുക. ആശ്വാസ ജയം നേടി മടങ്ങാനാകും ശ്രീലങ്കയുടെ ശ്രമം.
പിച്ച് സ്പിന്നിനെ തുണയ്ക്കും എന്നാണ് കണക്ക്കൂട്ടൽ. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച സ്കോർ കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, മഞ്ഞുവീഴുന്നതോടെ ബൗളർമാർ പ്രയാസപ്പെടാൻ സാദ്ധ്യതയുണ്ട്.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്ടൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ശ്രീലങ്ക: അവിഷ്ക ഫെർണാണ്ടോ, നുവാനിദു ഫെർണാണ്ടോ, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ആശെൻ ബന്ദാര, ചരിത് അസലാങ്ക, ദാസുൻ ശനക (ക്യാപ്ടൻ), വാനിന്ദു ഹസരാംഗ, ജെഫ്രി വാൻഡെർസേ, ചാമിക കരുണരത്നെ, കാസുൻ രജിത, ലഹിരു കുമാര








