ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19 പേർക്ക് പരിക്കു പറ്റി. മദുരൈയിലെ അവണിയാപുരത്തായിരുന്നു അപകടം. ഇതിൽ 11 പേരുടെ പരിക്ക് ഗുരുതരമാണ്.
സാരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മദുരൈ ഗവണ്മെന്റ് രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സർക്കാർ അറിയിച്ചു. മാട്ടുപ്പൊങ്കൽ ദിവസമായ തിങ്കളാഴ്ചയാണ് പ്രധാനമായും ജെല്ലികെട്ട് നടക്കുന്നത്. ഇതിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും മൃഗസംരക്ഷണ പ്രവർത്തകരും സർക്കാരിനോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.
#WATCH | Tamil Nadu: Jallikattu begins in Avaniyapuram of Madurai. pic.twitter.com/ESqsaokmo4
— ANI (@ANI) January 15, 2023
പൊങ്കലിന്റെ ഭാഗമായി നടക്കുന്ന മകരസംക്രാന്തി ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഉത്സവം ആഘോഷപൂർവം കൊണ്ടാടാനാണ് പ്രധാനമന്ത്രി തമിഴ് ജനതയോട് ആഹ്വാനം ചെയ്തത്.
Pongal greetings to everyone, particularly the Tamil people worldwide. May this festival bring happiness and wonderful health in our lives. pic.twitter.com/q2rogqwmf5
— Narendra Modi (@narendramodi) January 15, 2023
Discussion about this post