ന്യൂഡൽഹി : ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ നിയോഗിച്ച ഭീകരർ 21 കാരനായ യുവാവിന്റെ തലയറുത്ത് ദൃശ്യങ്ങൾ പകർത്തി. ഡൽഹിയിലാണ് സംഭവം. തുടർന്ന് ഈ ദൃശ്യങ്ങൾ ഇവർ പാകിസ്താനിലേക്ക് അയച്ചു കൊടുത്തു. തങ്ങൾ കഴിവുള്ളവരാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് യുവാക്കൾ കൊല നടത്തിയത് എന്നാണ് വിവരം. രണ്ട് പേരെയും ഡൽഹി പോലീസ് പിടികൂടി.
അറസ്റ്റിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയത്. ബൽസ്വ ഡയറി പ്രദേശത്തെ മാലിന്യത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.
പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള ജഗ്ജിത് സിംഗ് നൗഷാദ് എന്നിവരെയാണ് ഡൽഹി പോലീസ് പിടികൂടിയത്. ഭീകര സംഘടനയ്ക്ക് മുന്നിൽ കഴിവ് തെളിയിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. അഞ്ച് ലക്ഷം രൂപയും ഇവർക്ക് പാരിതോഷികമായി ലഭിച്ചതായാണ് വിവരം.
വരും മാസങ്ങളിൽ ഹിന്ദു നേതാക്കളെ കണ്ടെത്തി ലക്ഷ്യം വെച്ച് ആക്രമിക്കാനായിരുന്നു ഭീകരരിൽ നിന്ന് ഇവർക്ക് ലഭിച്ച നിർദ്ദേശം. കൊല്ലപ്പെട്ട 21 കാരനും ഹിന്ദുവാണെന്ന് പോലീസ് പറയുന്നു.
ഡിസംബർ 15 നാണ് 21 കാരനെ തലയറുത്ത് കൊന്നത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. ഈ വീഡിയോ ഷൂട്ട് ചെയ്ത് സൊഹെയ്‌ലിലുളള ഭീകരന് അയച്ച് കൊടുത്തിട്ടുണ്ട്. ഇയാൾക്ക് ലഷ്‌കർ ഇ ത്വായ്ബയുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
ഹിന്ദു നേതാക്കളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിക്കൊണ്ട് രാജ്യത്ത് കലാപം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറയുന്നു.
Discussion about this post