Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘നാഴികക്കല്ലായ അഗ്നിപഥ് പദ്ധതിയുടെ ദീപവാഹകർ‘: അഗ്നിവീരന്മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

നാവിക സേനക്ക് പുറമെ ഇതര സേനാവിഭാഗങ്ങളിലും വനിതകളെ അഗ്നിപഥ് പദ്ധതിയുടെ ഭാഗമാക്കുമെന്നും പ്രധാനമന്ത്രി

by Brave India Desk
Jan 16, 2023, 05:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ സൈനിക സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഴികക്കല്ലായ അഗ്നിവീർ പദ്ധതിയുടെ ദീപവാഹകർ എന്നാണ് പ്രധാനമന്ത്രി അവരെ വിശേഷിപ്പിച്ചത്.

രാജ്യത്തിന്റെ സായുധസേനാ ചരിത്രത്തിലെ നിർണായകമായ ഏടാണ് അഗ്നിപഥ് പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സേനയെ സജ്ജമാക്കാൻ യുവശക്തിയുടെ പ്രവാഹമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

2022 ജൂൺ 14ന് പ്രഖ്യാപിക്കപ്പെട്ട അഗ്നിപഥ് പദ്ധതി പ്രകാരം പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയിലുള്ള യുവാക്കളെയാണ് നാല് വർഷത്തെ സൈനിക സേവനത്തിനായി തിരഞ്ഞെടുക്കുന്നത്. സേവന കാലാവധി പൂർത്തിയായിക്കഴിഞ്ഞാൽ ഇവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി സൈന്യത്തിൽ നിലനിർത്തും. ആദ്യ ബാച്ചിന് പ്രായപരിധി 23 വയസ് വരെ ഉയർത്തിയിട്ടുണ്ട്.

അഗ്നിവീരന്മാർ സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതും സാങ്കേതിക തികവുള്ളതുമാക്കി മാറ്റുമെന്ന് വീഡിയോ കോൺഫറൻസ് വഴിയുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാന പതാക എന്നും ഉയരങ്ങളിൽ പാറിക്കുന്ന സായുധ സേനകൾക്ക് നവീന ഊർജ്ജമായിരിക്കും അഗ്നിവീരന്മാർ പകരുകയെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

അഗ്നിപഥ് പദ്ധതിയിലൂടെ ലഭിക്കുന്ന അനുഭവ സമ്പത്ത് യുവാക്കളുടെ ഭാവി ജീവിതം അഭിമാനപൂരിതമാക്കും. പുതിയ ഇന്ത്യ പുത്തൻ ആവേശത്താൽ നിറഞ്ഞിരിക്കുന്നു. നമ്മുടെ സായുധ സേനകൾ ആധുനികവത്കരണത്തിന്റെയും ആത്മനിർഭരതയുടെയും പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, യുദ്ധങ്ങളുടെ രീതികൾ മാറുകയാണ്. സൈബർ യുദ്ധത്തിന്റെയും സാങ്കേതിക യുദ്ധത്തിന്റെയും ഈ കാലഘട്ടത്തിൽ, സാങ്കേതികമായി മുന്നിലുള്ള സൈനികർക്ക് സായുധ സേനകളിൽ സുപ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നാവിക സേനയിൽ അഗ്നിവീര്യമുള്ള വനിതകളുടെ സാന്നിദ്ധ്യം ആവേശകരമാണ്. വൈകാതെ അഗ്നിപഥ് പദ്ധതി പ്രകാരം മൂന്ന് സേനാവിഭാഗങ്ങളിലും വനിതാ പ്രാതിനിധ്യം ഉറപ്പിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ പുത്തൻ ദിശാബോധത്തിലൂടെ മുന്നോട്ട് നയിക്കേണ്ടവരാണ് അഗ്നിവീര യോദ്ധാക്കളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Narendra Modiagnipathagniveer
Share16
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies