തിരുവനന്തപുരം: പണ്ട് ഹിറ്റ്ലര്‍ നടപ്പാക്കിയ കാര്യങ്ങളാണ് ആര്.എസ്.എസ് ഇപ്പോള്‍ നടത്തുന്നത് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ആര്.എസ്.എസ്സിന് ഇഷ്ടമില്ലാത്തതെഴുതിയാല്‍ അവരെ ക്രൂരമായി കൊല്ലുന്നെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിയാകുകയാണ്. ക്രമസമാധാന രംഗത്ത് കേരളമാണ് ഇന്ത്യയില്‍ ഒന്നാമത്. കേരളത്തിന്റെ പുരോഗതിക്കും സമാധാനത്തിനും ഭരണത്തുടര്‍ച്ചയുണ്ടാകണമെന്നും ആന്റണി പറഞ്ഞു. ഭരണത്തുടര്‍ച്ചയ്ക്കുള്ള പോരാട്ടമാകും തെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാത്രമല്ല അതിനു ശേഷവും ഭരണത്തുടര്‍ച്ചയുണ്ടാകണം. തദ്ദേശ തെരഞ്ഞെടുപ്പെന്ന സെമി കഴിയുമ്പോള്‍ മറ്റു കക്ഷികള്‍ പുറത്തേക്കു പോകും. ഫൈനല്‍ പോരാട്ടം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്- ആന്റണി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ വന്‍ മാറ്റം കൊണ്ടുവന്നെന്നും വികസനം, ജനക്ഷേമം, ചെറുപ്പക്കാരുടെ പ്രത്യാശ തുടങ്ങിയ കാര്യങ്ങളില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post