ലക്‌നൗ: മകനെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. 22 വയസുകാരിയായ സ്‌കൂൾ അദ്ധ്യാപിക 16 വയസുള്ള തന്റെ മകനെ വശീകരിച്ച് തട്ടിക്കൊണ്ടുപോയതാണെന്നാണ് പരാതി.
പരാതിക്കാരന്റെ വീടിന് സമീപമാണ് അദ്ധ്യാപികയുടെ വീട്. കുട്ടി ഇവിടെ ദിവസവും ട്യൂഷന് ചെന്നിരുന്നു.ഈ പരിചയം മുതലാക്കി അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് പിതാവ് ആരോപിക്കുന്നു. അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ ഡിസിപി അശുതോഷ് ദ്വിവേദി വ്യക്തമാക്കി.
Discussion about this post