നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ ആദ്യ വിമാനം വ്യാഴാഴ്ച ധാക്കയിൽ നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. ലോകത്തിലെ തന്നെ മോശം സർവീസുകൾ നൽകുന്ന രണ്ട് എയർലൈനുകൾ ഒന്നിക്കുന്നു എന്ന തരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനങ്ങളുടെ കൃത്യനിഷ്ഠയില്ലായ്മയെയും കുറഞ്ഞ സൗകര്യങ്ങളെയും പരിഹസിച്ചുകൊണ്ടാണ് ഇത്തരം പോസ്റ്റുകൾ വരുന്നത്.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ട് ദിവസം (വ്യാഴം, ശനി) ഈ റൂട്ടിൽ സർവീസ് നടത്തും.സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2012-ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യോമബന്ധം വിച്ഛേദിക്കപ്പെട്ടത്. അതിനുശേഷം ദുബായ്, ദോഹ തുടങ്ങിയ സ്ഥലങ്ങൾ വഴിയുള്ള കണക്റ്റിംഗ് ഫ്ലൈറ്റുകളെയാണ് യാത്രക്കാർ ആശ്രയിച്ചിരുന്നത്.
മാറ്റം: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്താവുകയും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിൽ വരികയും ചെയ്തതോടെയാണ് പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെട്ടത്. വ്യാപാരം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഈ സർവീസ് സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.













Discussion about this post