തിരുവനന്തരപുരം; നാഷണൽ ഹൈവെയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ പിണറായി സർക്കാരിനെ അഭിനന്ദിച്ച് മുൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതി. ഗ്രാമങ്ങളുടെയും നഗരങ്ങളുടെ മുഖച്ഛായ തന്നെ മാറിപോയെന്നും ഇത്രയും വേഗം നാഷണൽ ഹൈവെയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് ജനങ്ങൾ പോലും വിശ്വസിച്ചിരുന്നില്ലെന്നുമാണ് ശ്രീമതി ടീച്ചറുടെ അഭിപ്രായ പ്രകടനം.
കാർ യാത്രയ്ക്കിടെ നാഷണൽ ഹൈവെയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ വീഡിയോ പകർത്തിയാണ് പി. കെ ശ്രീമതിയുടെ വാക്കുകൾ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അതിവേഗത്തിൽ ഇനി ജനങ്ങൾക്ക് യാത്രചെയ്യാം. അപകടമോ തടസ്സമോ ഉണ്ടാവില്ല. ഇത്രയും വേഗം നാഷണൽ ഹൈവെ പ്രായോഗികമാക്കി തന്ന എൽഡിഎഫ് സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ശ്രീമതി പുകഴ്ത്തുന്നു. അഭിനന്ദനത്തിലെ വാക്കുകൾ കുറഞ്ഞുപോയാലെ സംശയമുള്ളൂ എന്നാണ് അവരുടെ പ്രതികരണം.
പി. കെ ശ്രീമതിയുടെ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഉടനീളം. കേന്ദ്രസർക്കാരിൻറെ പദ്ധതിയാണ് നാഷണൽ ഹൈവെ എന്നത് പോലും അറിയാത്ത ആളാണോ പി.കെ ശ്രീമതി എന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. ഒരു സംഘടനയുടെ അഖിലേന്ത്യാ നേതാവല്ലേ താങ്കളെന്നും ഇതിനെ കുറിച്ച് പഠിച്ചിട്ട് ഇത്തരം വീഡിയോ പോസ്റ്റ് ചെയ്താൽ പോരെ എന്നുമാണ് മറ്റ് ചിലരുടെ പ്രതികരണം.
Discussion about this post