പത്തനംതിട്ട: ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ചികിത്സ തേടി ആശുപത്രിയിലേക്ക്. സംഭവത്തിൽ വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ മുപ്പത് വിദ്യാർത്ഥികൾക്കാണ് ശാരിരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്.ചർദ്ദിയും, ക്ഷീണവുമാണ് പലരിലും പ്രകടമായത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.എന്നാൽ ഏത് ഭക്ഷണമാണ് അസ്വസ്ഥതയ്ക്ക് കാരണമായതെന്ന് വ്യക്തമല്ല.
Discussion about this post