വിഴിഞ്ഞം പദ്ധതിയ്ക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സുരേഷ്ഗോപി വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് നടന് സുരേഷ് ഗോപി. പദ്ധതിയെക്കുറിച്ച് ഹിന്ദു സമുദായവുമായി ചര്‍ച്ച നടത്തണം. ഹിന്ദുസമുദായം കൂടി മുന്നിട്ടിറങ്ങിയാല്‍ മാത്രമെ വിഴിഞ്ഞം പദ്ധതി ജനകീയമാവുകയുള്ളു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
തുറമുഖ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഗ്രാമവാസികള്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപി.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു സുരേഷ്ഗോപിയുടെ പ്രസംഗം.
മാര്‍ച്ച് സെക്രട്ടരിയേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നൊരുക്കം എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.
Discussion about this post