ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കശ്മീരിലെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. തട്ടിപ്പുകാരെ പ്രവേശിപ്പിക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട്” രാഹുൽ ഗാന്ധി ഗോ ബാക്ക് ” എന്ന് വിളിച്ചാണ് പ്രതിഷേധം. കശ്മീരിലെ ലാൽ ചൗക്കിലാണ് ജനങ്ങൾ രാഹുലിനെതിരെ പ്രതിഷേധം നടത്തിയത്.
രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം രാഷ്ട്രീയപരമാണെന്ന് ജനങ്ങൾ ആരോപിച്ചു. ഈ യാത്ര ജനങ്ങൾക്ക് വേണ്ടിയല്ല നടത്തുന്നത്, മറിച്ച് മുങ്ങിത്താഴുന്ന കോൺഗ്രസിന്റെ നിലനിൽപ്പിന് വേണ്ടിയാണ്. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ് രാഹുൽ ഈ യാത്ര നടത്തുന്നത്. കോൺഗ്രസിന് കശ്മീരിൽ ഇനിയൊന്നും ചെയ്യാനില്ല.
Local Kashmiris staged a protest at Lal Chowk Srinagar J&K against Rahul Gandhi. Asks him to go back! #RahulGandhiGoBack pic.twitter.com/cWZuBHOlVh
— Sajid Yousuf Shah (@TheSkandar) January 20, 2023
ഒരിക്കൽ രാജ്യത്തെ വിഭജിച്ചത് കോൺഗ്രസ് ആണ്. അതേ പാർട്ടിയിലെ നേതാക്കൾ ഇന്ന് കശ്മീരിലേക്ക് തിരികെ എത്തുന്നു. എന്നാൽ അവർക്ക് കശ്മീരിൽ ഒന്നും ചെയ്യാനില്ല. ലക്ഷക്കണക്കിന് കശ്മീരികൾ മരിച്ച് വീഴുമ്പോൾ ഈ നേതാക്കളെല്ലാം എവിടെയായിരുന്നു എന്നും ജനങ്ങൾ ചോദിക്കുന്നു.
Discussion about this post