ബംഗളൂരു: ഇന്ത്യയിൽ അനധികൃതമായി താമസിച്ച് വരികയായിരുന്ന പാകിസ്താൻ സ്വദേശിനിയെ പിടികൂടി പോലീസ്.വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചാണ് 19 കാരിയായ പെൺകുട്ടി കർണാടകയിൽ താമസിച്ചത്. പെൺകുട്ടിയെ ബംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലെത്തിയ പെൺകുട്ടി ഉത്തർപ്രദേശുകാരനായ 25 കാരനെ വിവാഹം കഴിച്ചെന്നാണ് വിവരം. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടെതെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിയുടെ പേര് ഇഖ്‌റ എന്നാണെന്നും അതും വ്യാജമാണോ എന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനും വ്യാജരേഖകൾ ചമച്ചതിനും യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post