ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യം ഏറെ കാലമായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്നുണ്ട്. രാഹുലിന് പലരും കല്യാണം ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. 52 കാരനായ നേതാവിന് കുടുംബ ജീവിതത്തോട് താത്പര്യമില്ലേ എന്നാണ് പ്രവർത്തകരുടെ ഉൾപ്പെടെ സംശയം. രാഹുൽ വിവാഹം വൈകിപ്പിക്കുന്നതിന്റെ കാരണം ആർക്കും കണ്ടെത്താനായിട്ടില്ല. എന്നാൽ ഇപ്പോൾ തന്റെ വിവാഹം വൈകുന്നതിന്റെ കൃത്യമായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി.
തന്റെ വിവാഹം വൈകാൻ കാരണം മാതാപിതാക്കൾ തന്നെയാണെന്നാണ് രാഹുൽ പറയുന്നത്. തന്റെ മാതാപിതാക്കൾ, അയാതത് രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും നല്ല പ്രണയ ജോഡിയകളായിരുന്നു. അവർ നല്ല രീതിയിൽ പ്രണയിച്ചു. അതിനാൽ അതുപോലൊരു പ്രണയമാണ് താനും ആഗ്രഹിക്കുന്നത് എന്ന് രാഹുൽ പറഞ്ഞു.
വിവാഹത്തിന് സമയമായിട്ടില്ല. നല്ല പെൺകുട്ടിയെ കണ്ടെത്തിയാൽ താൻ വിവാഹം കഴിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ജീവിത പങ്കാളി എങ്ങനെയാവണമെന്ന ചോദ്യത്തിന് വളരെ സ്‌നേഹമുള്ള അതുപോലെ ബുദ്ധിയുള്ള കുട്ടിയെയാണ് ജീവിത പങ്കാളിയായി വേണ്ടത് എന്നും രാഹുൽ പറഞ്ഞു. കേർളി ടെയിൽസിന് നൽകിയ അഭിമുഖത്തിനിടെയാണ് രാഹുൽ ഗാന്ധി മനസ് തുറന്നത്.
Discussion about this post