ഡല്‍ഹി: ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഫ്രിക്കന്‍ രാജ്യത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണക്കണമെന്ന് മോദി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
രാജ്യങ്ങള്‍ തമ്മില്‍ ഊര്‍ജ സാമ്പത്തിക മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, ഘാന പ്രസിഡന്റ് ജോണ്‍ ദ്രമനി, കെനിയ പ്രസിഡന്റ് ഉഹുറു കെന്യാറ്റ തുടങ്ങി ഇരുപതോളം ആഫ്രിക്കന്‍ രാജ്യത്തലവന്മാരാണു മോദിയെ കണ്ടത്.
Discussion about this post