ഇസ്ലാമാബാദ് :പാകിസ്താനിൽ കോടതി വളപ്പിൽ വെച്ച് അച്ഛൻ മകളെ വെടിവെച്ച് കൊന്നു. തനിക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം കഴിച്ചതിന് പിന്നാലെയാണ് കൊലപാതകം. കറാച്ചിയിലെ പിരാബാദിലാണ് ദുരഭിമാന കൊല നടന്നത്.
വനവാസി മേഖലയായ വസീറിസ്ഥാനിൽ നിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. സമീപവാസിയായ ഒരു ഡോക്ടറെ അടുത്തിടെയാണ് യുവതി വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ പിതാവിന് താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ മകൾ ദേഷ്യപ്പെട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് കോടതിയിൽ മൊഴി നൽകാൻ എത്തിയതായിരുന്നു യുവതി. ഇതിനിടെയാണ് പിതാവ് മകൾക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിനിടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇതിന് പിന്നാലെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.









