കാബൂൾ: മോഷണക്കുറ്റം ചുമത്തി ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത് താലിബാൻ. അഫ്ഗാനിസ്ഥാനിൽ നിന്ന് 1,000 മെട്രിക് ടണ്ണിലധികം ലിഥിയം അടങ്ങിയ പാറകൾ മോഷ്ടിച്ചതിനാണ് രണ്ട് ചൈനീസ് പൗരന്മാർ ഉൾപ്പടെ അഞ്ച് പേരെ താലിബാൻ അറസ്റ്റ് ചെയ്തത്.
പാകിസ്താൻ അതിർത്തിയിലുള്ള അഫ്ഗാൻ പ്രവിശ്യകളായ നൂറിസ്ഥാൻ, കുനാർ എന്നിവിടങ്ങളിൽ നിന്നാണ് ലിഥിയമടങ്ങിയ കല്ലുകൾ സംഘം മോഷ്ടിച്ചത്.
അഫ്ഗാൻ പൗരന്മാര സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചൈനക്കാർ ലിഥിയം കടത്താൻ ശ്രമിച്ചത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ അതിർത്തി പട്ടണമായ ജലാലാബാദിൽ വച്ചാണ് മോഷണസംഘത്തെ പിടികൂടിയത്. പാകിസ്താൻ വഴിയാണ് ഇവർ ലിഥിയം കല്ലുകൾ കടത്താൻ ശ്രമിച്ചത്.












