കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മലദ്വാരത്തിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമം നടന്നത്. ക്യാപ്സ്യൂൾ രൂപത്തിലാക്കിയായിരുന്നു സ്വർണക്കടത്ത്. 48 ലക്ഷം രൂപയുടെ സ്വർണമാണ് ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സഹിനിനെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ വന്നത്. 1,062 ഗ്രാം സ്വർണം നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ഗർഭനിരോധന ഉറകളിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. മൂന്ന് ഗർഭനിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണമാണ് മുഹമ്മദ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
Discussion about this post