Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒരു കിഡ്‌നി പോയാൽ അടുത്തത് വളരും; ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് അവയവ മാഫിയ തഴച്ചു വളരുന്നു

by Brave India Desk
Jan 26, 2023, 03:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : നേപ്പാളിൽ ചില പ്രദേശങ്ങളിൽ അവയവ മാഫിയ തഴച്ച് വളരുന്നുവെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പല വികസ്വര രാജ്യങ്ങളിലും, ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും കടക്കെണിയിലും അകപ്പെട്ട് നട്ടം തിരിയുന്ന ആളുകൾ അവരുടെ വൃക്ക വിൽക്കാൻ നിർബന്ധിതരാകാറുണ്ട്. ഈ രാജ്യങ്ങളിൽ മനുഷ്യാവയവങ്ങളുടെ കച്ചവടത്തിനായി നിരവധി റാക്കറ്റുകളും പ്രവർത്തിക്കുന്നു. ഇത്തരത്തിൽ ഈ റാക്കറ്റുകളുടെ അവയവ കച്ചവടം വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ബാഗ്മതി മേഖലയിലെ കഭ്രെപാലൻചോക്ക് പ്രദേശം അവയവ കച്ചവടത്തിന് കുപ്രസിദ്ധി നേടിയതാണ്. കിഡ്‌നി വാലി എന്നാണ് ഇവിടെ അറിയപ്പെടുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ, പ്രദേശത്തെ നൂറുകണക്കിന് ആളുകൾ ഒന്നുകിൽ തങ്ങളുടെ വൃക്ക വിൽക്കാൻ സ്വമേധയാ ഇന്ത്യയിലെത്തുകയോ കബളിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കണക്ക് പ്രകാരം, 2009-ൽ, ഇവിടെ 300-ഓളം ആളുകളുടെ വൃക്കകൾ അനധികൃതമായി നീക്കം ചെയ്തു.

Stories you may like

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

കബ്രെപാലൻചോക്കിലെ ഹോക്സെ ഗ്രാമത്തിൽ 150-ലധികം പേർ തങ്ങളുടെ വൃക്കകൾ വിറ്റതായി നേപ്പാളിലെ മനുഷ്യാവകാശ കമ്മീഷനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും മുതലെടുത്താണ് അവയവ കച്ചവടക്കാർ അവരെ ഇരകളാക്കുന്നത്.

മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, കിഡ്‌നി വാലിയിലെ ജാംഡി ഗ്രാമത്തിലെ എല്ലാ വീട്ടിലും, പണത്തിനായി വൃക്ക വിറ്റ ഒരാളെങ്കിലും ഉണ്ട്. ഹോക്സെ, ജാംദി തുടങ്ങിയ ഗ്രാമങ്ങളിലുള്ളവരും ജീവിക്കാനായാണ് അവരുടെ വൃക്ക വിറ്റത്. 2015-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഹോക്സെ ഗ്രാമത്തിലെ 300 ആളുകൾ അവരുടെ വൃക്ക വിറ്റത് വെറും 200 അമേരിക്കൻ ഡോളറിന് (ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 16,000 രൂപ) വേണ്ടിയാണ് . വൃക്ക ലഭിക്കാൻ വേണ്ടി കള്ളക്കടത്തുകാരും ഇവിടെയുള്ള നിരപരാധികൾക്ക് തെറ്റായ വിവരങ്ങളാണ് നൽകുന്നത്. ഒരു കിഡ്നി നീക്കം ചെയ്താൽ അതിന്റെ സ്ഥാനത്ത് മറ്റൊരു വൃക്ക വളരുമെന്ന് പറഞ്ഞാണ് കള്ളക്കടത്തുകാർ ആളുകളെ വശീകരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചിലരോട് അവരുടെ ഒരു കിഡ്‌നി ഉപയോഗശൂന്യമാണെന്ന് പറയാറുണ്ട്. ഗ്രാമത്തിലെ നിരപരാധികൾ അവരുടെ വാക്കുകളിൽ കുടുങ്ങി, കുറച്ച് രൂപയ്ക്കായി കള്ളക്കടത്തുകാർക്ക് വഴങ്ങുന്നു. ചില സന്ദർഭങ്ങളിൽ, അനാവശ്യ ഓപ്പറേഷന്റെ പേരിൽ, ആളുകളിൽ നിന്ന് അവരുടെ അറിവില്ലാതെ വൃക്ക മാറ്റുന്നു.

മനുഷ്യാവയവങ്ങൾ മാറ്റിവയ്ക്കാൻ വിൽക്കുന്നത് നേപ്പാളിൽ കുറ്റകരമാണ്. ഇതിനുപുറമെ മനുഷ്യാവയവങ്ങൾ നീക്കം ചെയ്യുന്നതും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്. ഫോറം ഫോർ പ്രൊട്ടക്ഷൻ ഓഫ് പീപ്പിൾസ് റൈറ്റ്‌സ് ഓഫ് നേപ്പാളിന്റെ റിപ്പോർട്ട് പ്രകാരം സത്യം പുറത്തു വന്നിട്ടും കേസ് നൽകാൻ ഇരകൾ തയ്യാറായില്ല. നേപ്പാളി നിയമമനുസരിച്ച്, അവയവങ്ങൾ വിൽക്കുന്നതും നിയമപരമായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലാണ് വരുന്നത്. അതിനാൽ നിരവധി ഇരകൾ അന്വേഷണത്തെയും അറസ്റ്റിനെയും ഭയന്ന് ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യുകയും തങ്ങൾക്കെതിരായ അതിക്രമങ്ങൾ മറച്ചുവെക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തോട് ചേർന്നുള്ള ഷെൻഷൈബ ഗ്രാമത്തിലെ 90 ശതമാനം പുരുഷന്മാരും തങ്ങളുടെ വൃക്കകളിൽ ഒന്ന് വിറ്റുവെന്ന് കണക്കുകൾ പറയുന്നു. 1980 കളിലും 1990 കളിലും ഇന്ത്യയിലെ അവയവ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു ചെന്നൈ. വില്ലിവാക്കം ടൗണിലെ വൃക്ക കച്ചവടത്തിന്റെ കഥ അന്താരാഷ്ട്ര മാദ്ധ്യമശ്രദ്ധയും ആകർഷിച്ചിരുന്നു. അനധികൃതമായി വൃക്ക കച്ചവടം നടത്തിയതിന് ഈ സ്ഥലത്തിന് കിഡ്‌നിവാക്കം എന്നും പേരിട്ടിരുന്നു.

Tags: kidneykidney mafia
Share1
Tweet
Send
Share

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies