ന്യൂഡൽഹി: ഈ വർഷത്തെ പദ്മശ്രീ പുരസ്‌കാരത്തിന്റെ നിറവിലാണ് ഡോ. എംസി ദാവർ. മദ്ധ്യപ്രദേശുകാരനായ ഡോക്ടറെ പക്ഷേ 20 രൂപ ഡോക്ടറെന്നേ ആളുകൾക്കറിയൂ. സേവനതൽപ്പരനായി ആദ്യം രണ്ട് രൂപയ്ക്കും പിന്നീട് ദശാബ്ദങ്ങൾക്ക് ശേഷം 20 രൂപയ്ക്കും പാവപ്പെട്ട ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് ഡോക്ടർ.
1971 ലെ ഇന്ത്യ- പാകിസ്താൻ യുദ്ധ സമയത്ത് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സേവനമനുഷ്ടിച്ച ഡോക്ടർ, പിന്നീട് സേവനപാതയാണ് തന്റെ ജീവിതാഭിലാഷം എന്ന് തിരിച്ചറിഞ്ഞ് ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുകയായിരുന്നു. കുറഞ്ഞ ഫീസ് ഈടാക്കുന്നതിനെ കുറിച്ച് പലരും കുറ്റപ്പെടുത്തിയപ്പോഴും ഉപദേശം നൽകിയപ്പോഴും ഡോക്ടർ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
ഇന്ന് രാജ്യം നൽകുന്ന നാലാമത്തെ വലിയ സിവിലിയൻ പുരസ്‌കാരം ലഭിച്ചിട്ടും എല്ലാം ജനങ്ങളുടെ അനുഗ്രഹമെന്നാണ് ഡോക്ടർക്ക് പറയാൻ ഉള്ളത്. കഠിനാധ്വാനത്തിന് ചിലപ്പോൾ വൈകിയാലും ഫലം കാണും. അതിന്റെ പരിണിതഫലമാണ് ഈ അവാർഡ് എനിക്ക് ലഭിച്ചത്. ജനങ്ങളുടെ അനുഗ്രഹം. എന്നായിരുന്നു അവാർഡ് പ്രഖ്യാപന ശേഷമുള്ള ഡോക്ടറുടെ പ്രതികരണം.
അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഡോ. ദാവന്റെ മകന്റെ പ്രതികരണമാണിപ്പോൾ ഏറെ ചർച്ചയാവുന്നത്. വളരെ നിഷ്‌ക്കളങ്കമായി ഡോക്ടറുടെ മകൻ പറഞ്ഞ കാര്യങ്ങൾ തങ്ങൾക്കും തോന്നിയിരുന്നു എന്നാണ് പലരും പറയുന്നത്.രാഷ്ട്രീയ സ്വാധീനം കൊണ്ട് മാത്രമാണ് അവാർഡുകൾ നൽകുന്നതെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ സർക്കാർ സമൂഹത്തിനായി പ്രവർത്തിക്കുന്നവരെ കണ്ടെത്തി ആദരിക്കുന്ന ഈ രീതി വളരെ നല്ല കാര്യമാണെന്നും, ഇതാ ഞങ്ങളുടെ പിതാവ് അംഗീകാരത്തിന് അർഹനായി എന്നുമാണ് ഡോക്ടറുടെ മകനായ റിഷി പ്രതികരിച്ചത്.
Discussion about this post