തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷിക്കണമെന്ന വിവിധ ഹര്‍ജികളില്‍ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഇന്ന് വിധി പറയും. ധനമന്ത്രി കെ.എം. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് വിധി പറയുന്നത്.
തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികളിലും വസ്തുതാ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ബിജു രമേശിന്റെ ഹരജിയിലും അന്തിമ റിപ്പോര്‍ട്ട് അനുവദിക്കണമെന്ന ഒരു ഹരജിയിലുമാണ് കോടതി തീര്‍പ്പ് കല്പിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന് എന്ന പദവി വിജിലന്‍സ് ഡയറക്ടര്‍ ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹരജികളിലെ പ്രധാന വാദം.
തെളിവുകള്‍ വിലയിരുത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരം ഡയറക്ടര്‍ കവര്‍ന്നതായി വാദത്തിനിടെ കോടതി തന്നെ നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഡയറക്ടറുടെ ഓഫിസ് പോസ്റ്റ് ഓഫിസായി പ്രവര്‍ത്തിക്കേണ്ടതില്ളെന്നും നിര്‍ദേശങ്ങള്‍ നല്‍കാമെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം.
രണ്ടു സാധ്യതകളാണ് കോടതിക്ക് മുന്നിലുളളത്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച് കേസ് അവസാനിപ്പിക്കാം.
കെ.എം.മാണിക്കും സംസ്ഥാനസര്‍ക്കാരിനും ഏറെ ആശ്വാസം നല്കുന്ന വിധി. മാണിക്കെതിരെയുളള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തി തുടരന്വേഷണത്തിന് ഉത്തരവിടാമെന്നതാണ് രണ്ടാമത്തെ സാധ്യത. തദ്ദേശതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കോടതി വിധിയെ ഏറെ ആകാംക്ഷയോടെയാണ് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഉറ്റുനോക്കുന്നത്
Discussion about this post