ഡല്‍ഹി: എഴുത്തുകാര്‍ക്ക് പിറകെ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ സമരവുമായി ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിമൂന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ആനന്ദ് പട്വര്ധന് ദിബാകര്‍ ബാനര്‍ജി, പരേഷ് കാമദാര്‍, നിഷ്ത ജെയിന്, കിര്‍ത്തി നഖ്വാല, ഹര്ഷവര്ധന് കുല്‍ക്കര്‍ണി, ഹരി നായര്‍, രാകേഷ് ശര്‍മ, ഇന്ദ്രനീല്‍ ലാഹിരി, ലിപിക സിങ് ദാരൈ എന്നിവരാണ് അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നത്. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ പ്രതിക് വാത്സസും വിക്രം പവാറും തങ്ങള്‍ക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നവരില് ഉള്‍പ്പെടും.
Discussion about this post