ലക്നൗ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിയ്ക്കിടെ ‘ അള്ളാഹു അക്ബർ’ മുഴക്കി അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയ്ക്ക് പുറത്ത് ഒരു വിഭാഗം നടത്തിയ ആഘോഷപരിപാടിയ്ക്കിടെ ആയിരുന്നു മുദ്രാവാക്യം മുഴക്കിയത്.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. എൻസിസി യൂണിഫോം ധരിച്ചാണ് വിദ്യാർത്ഥികളാണ് ക്യാമ്പസിന് പുറത്ത് ഒത്തു കൂടിയത്. ദേശീയ പതാക ഉയർത്തിയ ശേഷം ഇവർ അള്ളാഹു അക്ബർ മുഴക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തിൽ സർവ്വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സർവ്വകലാശാലയ്ക്ക് പുറത്ത് ഒരു വിഭാഗം വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ ദൃശ്യങ്ങൾ തന്റെയും ശ്രദ്ധയിൽപ്പെട്ടതായി അലിഗഡ് മുസ്ലീം സർവ്വകലാശാല അധികൃതരിൽ ഒരാളായ വാസിം അലി പറഞ്ഞു. കോളേജ് ഗേറ്റിന് പുറത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. ഇതിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.








