ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മൂലം കൊടും പട്ടിണിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ. ലോകരാജ്യങ്ങളോട് യാചിച്ചും കടമെടുത്തുമാണ് ഇന്ന് പാക് ഭരണകൂടം പ്രവർത്തിക്കുന്നത്. എന്നാൽ ഇതൊന്നും തിരികെ ലഭിക്കില്ലെന്ന് വ്യക്തമായതോടെ അറബ് രാജ്യങ്ങൾ പോലും പാകിസ്താനെ കൈയ്യൊഴിഞ്ഞ അവസ്ഥയാണ്. ഇതോടെ രാജ്യത്തിന്റെ ഗതി ഇനി എന്താവുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്റെ അവസ്ഥ എന്താകുമെന്ന് പ്രവചിച്ച വീഡിയോകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പാക് പ്രതിപക്ഷ നേതാവ് അസം ഖാനാണ് മോദിയുടെ ഈ വീഡിയോ പങ്കുവെച്ചത്.
പാകിസ്താൻ പിച്ച ചട്ടിയുമെടുത്ത് ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടി നിൽക്കുന്ന ഒരു കാലം വരുമെന്നാണ് പ്രധാനമന്ത്രി വീഡിയോയിൽ പറയുന്നത്. ” ഇന്ത്യ-പാകിസ്താൻ വിഷയം സംസാരിച്ച് ഏറെ സമയം ചെലവാക്കിക്കഴിഞ്ഞു. ഇനി അതിന് പ്രാധാന്യം നൽകേണ്ട ആവശ്യമില്ല. പാകിസ്താൻ സ്വയം ഇല്ലാതാകും. ഇന്ത്യ അപ്പോഴും മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കും. വർഷങ്ങൾക്കകം രാജ്യം സൂപ്പർ പവറായി മാറും ” മോദി പറയുന്നു. ”പാകിസ്താൻ പിച്ച ചട്ടിയുമായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്നത് ഉടനെ തന്നെ കാണാനാകും” എന്നും മോദി പറയുന്നുണ്ട്. 2019 ൽ നിന്നുള്ള വീഡിയോയാണിത്.
ഈ വീഡിയോ ഇപ്പോൾ പാകിസ്താനിൽ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഇന്ത്യ പ്രധാനമന്ത്രി വർഷങ്ങൾക്ക് മുൻപ് പ്രവചനം നടത്തിയിരുന്നു. അപ്പോഴത് അനുസരിച്ചില്ലെങ്കിൽ ഒരിക്കലും ഈ ഗതി വരില്ലായിരുന്നുവെന്നാണ് പാകിസ്താനിലെ സാധാരണക്കാർ പറയുന്നത്.
Discussion about this post