Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാകിസ്താന് തിരിച്ചടി; സിന്ധു നദീ ജല കരാർ ലംഘിച്ചതിന് ഇന്ത്യ നോട്ടീസ് നൽകി; 90 ദിവസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാകണം

by Brave India Desk
Jan 27, 2023, 04:24 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ. 1960 ലെ കരാറിൽ പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരാറിൽ നിലവിലുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ പാകിസ്താൻ വീഴ്ചവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്.

കരാറിലെ നിർദ്ദേശ പ്രകാരം കമ്മീഷണർമാർ മുഖാന്തിരമാണ് നോട്ടീസ് നൽകിയത്. അടുത്ത 90 ദിവസത്തിനുള്ളിൽ ഇന്ത്യയുമായി പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ 62 വർഷക്കാലമായി പാകിസ്താനിൽ നിന്നും നേരിടേണ്ടിവന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യങ്ങൾ തമ്മിൽ ധാരണയിലായ നിർണായക കരാറിലെ നിയമങ്ങൾ അതേപോലെ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം എന്നാണ് രാജ്യത്തിന്റെ നിലപാട്. എന്നാൽ പാകിസ്താന്റെ ഭാഗത്തു നിന്നും ഇതിന് അനുകൂലമായ അനുഭവങ്ങൾ ഉണ്ടായില്ല. മാത്രമല്ല സിന്ധു നദീജല കരാറിന്റെ വ്യവസ്ഥകളുടെ നഗ്നലംഘനം നടത്തുകയും ചെയ്തുവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികളായ കിഷൺഗംഗ, റാറ്റിൽ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നും പാകിസ്താൻ മുഖം തിരിച്ചു നിൽക്കുകയാണ്. നിരവധി തവണ ചർച്ച നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. 2015 ൽ ഇരു പദ്ധതികളുടെയും സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിക്കാൻ നിക്ഷ്പക്ഷ വിദഗ്ധരെ നിയമിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അടുത്ത വർഷം പിൻവലിക്കുകയായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട തീരുമാനം ആർബിട്രേഷൻ കോടതിയ്ക്ക് വിട്ടു. എന്നാൽ ഇതിൽ പിന്നീട് തീരുമാനമായില്ല. ഇതിനിടെ ഈ പ്രശ്‌നം അറിഞ്ഞ ലോകബാങ്ക് ഇരു രാജ്യങ്ങളോടും സൗഹൃദപരമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനും പാകിസ്താൻ വഴങ്ങിയില്ല.

2017 മുതൽ 2022 വരെ നടന്ന പെർമനന്റ് ഇൻഡസ് കമ്മീഷനിൽ ഈ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ മുൻകയ്യെടുത്തിരുന്നു. എന്നാൽ തുടർച്ചയായുള്ള ആവശ്യം പാകിസ്താൻ നിരാകരിക്കുകയായിരുന്നു. ഇതോടെയാണ് കരാറിലെ പരിഷ്‌കരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

1960 ലാണ് സിന്ധു നദീജല കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യയിൽ നിന്നു പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളിലെ വെള്ളം ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരാറിൽ ഉൾപ്പെട്ടിട്ടുള്ളത്.

Tags: pakistanindiaIndus Waters Treaty
Share7
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies