പുരാതന ചൈനയിലെ കർഷകർ ആദ്യമായി ആശയം പാകുകയും പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്ത ജൈവ കീടനിയന്ത്രണ ഉപാധിയാണ് പുകയിലക്കഷായം. സോപ്പും പുകയിലയുമാണ് ഇത് ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. മുഞ്ഞ, മൂട്ട, തണ്ടുതുരപ്പൻ പുഴു, ഇലപ്പേൻ തുടങ്ങിയ കീടങ്ങളെ തുരത്താനാണ് പ്രധാനമായും പുകയില കഷായം ഉപയോഗിക്കുന്നത്.
കോവൽ, പാവൽ, പടവലം, വെള്ളരി, പയർ തുടങ്ങിയ കാർഷിക ഇനങ്ങളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പുകയില കഷായം വാഴക്കൃഷിയിൽ പൊതുവേ ഉപയോഗിച്ച് കാണാറില്ല. എന്നാൽ, വാഴവിത്തിൽ നിന്നും നനഞ്ഞ മണ്ണിൽ ആദ്യമായി മുളപൊട്ടുന്ന വാഴക്കന്നിന്റെ ഇല തിന്നാൻ വരുന്ന കീടങ്ങളെ നിയന്ത്രിക്കാൻ ചിലയിടങ്ങളിൽ കർഷകർ നിയന്ത്രിതമായ തോതിൽ പുകയില കഷായം ഉപയോഗിക്കാറുണ്ട് എന്ന് നാട്ടുകർഷകർ പറയുന്നു.
കുലച്ച വാഴകൾ പൊതുവെ ഉയർന്ന പ്രതിരോധ ശേഷി ഉള്ളവയായിരിക്കും. ഇവയിൽ പുകയില കഷായത്തിന്റെ ആവശ്യകത കാര്യമായി കാണാറില്ല. മാത്രമല്ല, മനുഷ്യന്റെ ഉള്ളിൽ ചെന്നാൽ വിഷമായി പുകയില കഷായം പ്രവർത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ, കുലച്ച വാഴകളിൽ പുകയില കഷായം ഉപയോഗിക്കാറില്ല.
Discussion about this post