Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം; പോലീസുമായുളള ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും വിശദീകരണം

by Brave India Desk
Jan 28, 2023, 08:28 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ; ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മു കശ്മീർ ഭരണകൂടം. പോലീസുമായി ഉണ്ടാക്കിയിരുന്ന ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും അഡീഷണൽ ആഭ്യന്തര സെക്രട്ടറി ആർകെ ഗോയൽ വ്യക്തമാക്കി.

ആളുകളുടെ തിക്കും തിരക്കും നിയന്ത്രണാതീതമായതിനെ തുടർന്ന് ഭാരത് ജോഡോ യാത്രയിൽ നിന്നും മുൻകരുതൽ നടപടിയുടെ ഭാഗമായി രാഹുലിനെ സുരക്ഷാ സേന മാറ്റിയിരുന്നു. ബനിഹാലിൽ നിന്ന് ആരംഭിച്ച യാത്ര നാല് കിലോമീറ്റർ പിന്നിട്ട് ജവഹർ തുരങ്കം കഴിഞ്ഞപ്പോഴായിരുന്നു ജനക്കൂട്ടം രാഹുലിന്റെ സമീപത്തേക്ക് എത്താൻ തിക്കും തിരക്കും കൂട്ടിയത്. സുരക്ഷാവിലക്ക് മറികടന്ന് രാഹുലിന് ഹസ്തദാനം നടത്താനും ഒപ്പം നിന്ന് ചിത്രമെടുക്കാനും ആളുകൾ തിക്കി തിരക്കിയതോടെ സുരക്ഷയൊരുക്കുന്നത് വെല്ലുവിളിയായി. തുടർന്ന് രാഹുലിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാസേന കോൺഗ്രസ് നേതാക്കളെ സുരക്ഷാ വെല്ലുവിളി ബോധ്യപ്പെടുത്തുകയായിരുന്നു.

Stories you may like

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

ദേഹപരിശോധന നടത്താൻ സാദ്ധ്യമല്ലാത്ത സാഹചര്യമാണെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നാണ് ഇവർ രാഹുലിനെ യാത്രാസംഘത്തിൽ നിന്നും മാറ്റിയത്. ഇതിന് പിന്നാലെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു.

യാത്രയ്ക്ക് സർക്കാർ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായി ആർകെ ഗോയൽ പറഞ്ഞു. ബെനിഹാലിൽ നിന്ന് കശ്മീരിലേക്ക് യാത്രയ്‌ക്കൊപ്പം വന്ന കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം സംഘാടകർ പറഞ്ഞതിലും വളരെ അധികമായിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥരിൽ സമ്മർദ്ദമുണ്ടാക്കി. അതാണ് സുരക്ഷാ പ്രശ്‌നത്തിലേക്ക് നയിച്ചത്. ബെനിഹാലിൽ നിന്ന് യാത്രയ്‌ക്കൊപ്പം ചേർന്നവർ തിരിച്ചുപോകുമെന്ന് ആയിരുന്നു സംഘാടകരുടെ പ്രതീക്ഷയെന്നും എന്നാൽ ഇവർ കശ്മീരിലേക്ക് നീങ്ങുകയായിരുന്നുവെന്നും ആർകെ ഗോയൽ ചൂണ്ടിക്കാട്ടി.

പോലീസുമായി ഉണ്ടാക്കിയ മുൻധാരണയിൽ സംഘാടകർ ഉറപ്പു നൽകിയതിലും കൂടുതൽ ആളുകളെ അവർ എത്തിച്ചു. ഇവരെ നിയന്ത്രിക്കാനും സംഘാടകർക്ക് സാധിച്ചില്ല. ഇതാണ് ഈ സ്ഥിതിയിലേക്ക് നയിച്ചതെന്നും ആർകെ ഗോയൽ പറഞ്ഞു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കശ്മീർ ഭരണകൂടത്തിന്റെ വിശദീകരണം.

Tags: rahul gandhiKashmir ValleySecurity LapseBharat Jodo Yatraഭാരത് ജോഡോ യാത്രജമ്മു കശ്മീർ
Share4TweetSendShare

Latest stories from this section

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

Discussion about this post

Latest News

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന്  റൊണാൾഡോ

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies