രാജ്യത്ത് നടന്ന 13 ബോംബ് സ്‌ഫോടനങ്ങളുടെ ചുരുളഴിക്കാൻ നിർണായക പങ്കുവഹിച്ച ദേശീയസുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ. ശനിയാഴ്ച പൂനെയിൽ നടന്ന ചടങ്ങിൽ അജിത് ഡോവലിന് 2026-ലെ ‘ലോകമാന്യതിലക് ദേശീയ പുരസ്‌കാരം’ സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുമായിബന്ധപ്പെട്ട് അജിത് ഡോവലിനെ ആദ്യമായി കണ്ടുമുട്ടിയ സംഭവം അമിത് ഷാ ഓർത്തെടുത്തു.
“2008-ൽ അഹമ്മദാബാദിൽ സ്‌ഫോടന പരമ്പര നടന്ന സമയം. ഞാൻ ഡോവൽ ജിയെ നേരിൽകണ്ടിട്ടുണ്ടായിരുന്നില്ല. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് ഈസ്‌ഫോടനങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ അജിത് ഡോവലുമായി സംസാരിക്കാൻനിർദേശിച്ചത്. അന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്റെ വീട്ടിലെത്തി. അദ്ദേഹം നൽകിയ വിവരങ്ങളുടെയുംനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഗുജറാത്ത് പൊലീസിന് അഹമ്മദാബാദിലെ മാത്രമല്ല, രാജ്യത്തുടനീളം നടന്ന 13 ബോംബ് സ്‌ഫോടനങ്ങളുടെ കേസുകൾ കൂടി ഒറ്റയടിക്ക് തെളിയിക്കാൻകഴിഞ്ഞു,” അമിത് ഷാ വ്യക്തമാക്കി.
2014-ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം എടുത്ത ആദ്യതീരുമാനങ്ങളിലൊന്ന് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുകഎന്നതായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ വിദേശനയവും സുരക്ഷാ നയവുംശക്തമാക്കുന്നതിൽ ഡോവലിന്റെ പങ്ക് നിർണ്ണായകമാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
ലോകമാന്യ ബാലഗംഗാധര തിലകന്റെ 106-ാം ചരമവാർഷികത്തോടനുബന്ധിച്ച് ലോകമാന്യതിലക് സ്മാരക ട്രസ്റ്റാണ് പുരസ്കാരം നൽകിയത്. 1983-ൽ ഏർപ്പെടുത്തിയ ഈ പുരസ്കാരംഇതിന് മുൻപ് മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിംഗ്, നരേന്ദ്രമോദി തുടങ്ങിയ പ്രമുഖർക്കും ലഭിച്ചിട്ടുണ്ട്.
പുരസ്കാരം വിനയപൂർവ്വം സ്വീകരിക്കുന്നുവെന്ന് അജിത് ഡോവൽ പറഞ്ഞു. മഹാരാഷ്ട്രമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, സുനേത്ര പവാർതുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.









