Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പുല്ല് തിന്നേണ്ടി വന്നാലും പട്ടിണി കിടന്നാലും ശരി ഞങ്ങൾ ആറ്റം ബോംബുണ്ടാക്കുമെന്ന് പറഞ്ഞത് സുൾഫിക്കർ അലി ഭൂട്ടോ ; ഒടുവിൽ പുല്ല് തിന്നുന്ന അവസ്ഥയിൽ പാകിസ്താൻ

by Brave India Desk
Jan 28, 2023, 08:03 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഡോളറിനെതിരെ പാക് രൂപ തകർന്നടിഞ്ഞതോടെ നെട്ടോട്ടമോടുകയാണ് ജനങ്ങൾ. അരപട്ടിണിയിൽ നിന്ന് മുഴുപട്ടിണിയിലേക്കുള്ള ദൂരം അടുത്തുവെന്ന നഗ്ന സത്യം പാക് ജനത തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 24 രൂപ വരെ ഇടിയാൻ മാത്രം ഉള്ള ദയനീയസ്ഥിതിയിലെത്തി നിൽക്കുകയാണ് പാക് സമ്പദ് വ്യവസ്ഥ ഇന്ന്.

ഈ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ അരിക്കും പച്ചക്കറിക്കും വേണ്ടി ആയുധമെടുക്കുന്ന ജനങ്ങളും, എല്ലുംതോലുമായി യാചിക്കുന്ന കുരുന്നുകളും ഇനി പാക് ജനതയുടെ കൂടെ വിശേഷണമാകാൻ അധികകാലം വേണ്ടി വരില്ല. സ്ഥിതിഗതികൾ ഇങ്ങനെ രൂക്ഷമാകുമ്പോൾ, പണ്ട്, പണ്ടെന്നു പറഞ്ഞാൽ ദശാബ്ദങ്ങൾക്ക് മുൻപ് പാക് പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

1965 ലും 1971 നും ഇന്ത്യയുമായി നടന്ന യുദ്ധങ്ങളിലെ നാണം കെട്ട തോൽവിക്ക് ശേഷം സുൽഫിക്കർ നടത്തിയ ഗംഭീര പ്രതിജ്ഞയാണ് ചർച്ചയാവുന്നത്. ‘പാകിസ്താൻ പോരാടും, ഇനിയും ആയിരം വർഷം പോരാടും. ഇന്ത്യ ആറ്റം ബോംബ് ഉണ്ടാക്കിയാൽ, പാകിസ്താൻ പുല്ല് തിന്നിട്ടാണെങ്കിലും പട്ടിണി കിടന്നിട്ടാണെങ്കിലും ശരി, ആറ്റം ബോംബ് ഉണ്ടാക്കിയിരിക്കും’ എന്നായിരുന്നു ഇന്ത്യയുടെ അജയ്യവിജയത്തിൽ വിളറി പൂണ്ട സുൾഫിക്കറിൻ്റെ പ്രവചനം.

സ്വാതന്ത്ര്യത്തിന് ശേഷം വലിയ സാമ്പത്തിക ശക്തിയായും ആയുധശക്തിയായും എല്ലാം ഇന്ത്യ തന്റേതായ സ്ഥാനം ലോകത്ത് നേടിയെടുക്കുമ്പോൾ ഏത് വിധേനെയങ്കിലും ഇന്ത്യയെ തകർക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു പാകിസ്താന്റെ കൈമുതൽ. മാറിമാറി വന്ന സർക്കാരുകളും പട്ടാള അട്ടിമറിയും, ജനാധിപത്യത്തെ തുടച്ചു നീക്കി,ശരീയത്ത് നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങളും പാകിസ്താനെ പിന്നോട്ടു വലിച്ചു. ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കാതെ ആയുധപ്പുരകളിൽ വെടിക്കോപ്പുകൾ നിറയ്ക്കാൻ പാക് സർക്കാറുകൾ പാട് പെട്ടു. ഭീകരതയ്ക്ക് വളമിട്ടും ഫണ്ട് നൽകിയും സ്വയം ക്ഷയിച്ചു. വരവറിയാതെ ചിലവഴിച്ച് പാക് സർക്കാരുകൾ ഖജനാവ് വെളുപ്പിച്ചു. പാകിസ്താൻ രൂപം കൊണ്ട് 75 വർഷങ്ങൾക്കിപ്പുറം പുല്ല് തിന്നേണ്ടി വരുന്ന അവസ്ഥയിലെത്തി നിൽക്കുകയാണ് രാജ്യം. ഏതായാലും മുൻ പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം തെറ്റിയില്ലെന്ന് പാക് സ്‌നേഹികൾക്ക് ആശ്വസിക്കാം.

Tags: CrisisPAKISTAN ECONOMY
Share2
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies