മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് മേക്കളപ്പാറയിൽ പുലി കോഴിക്കൂട്ടിൽ കുടുങ്ങി. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ വലയിൽ പുലിയുടെ കാലുകൾ കുരുങ്ങിയ നിലയിലാണ്. ഈ കാലിന് പരിക്കേറ്റിട്ടുണ്ട്. കോഴികളുടെ ബഹളം കേട്ടാണ് പുലർച്ചെ രണ്ടിന് ഫിലിപ്പ് ഉണർന്നത്.
ശബ്ദം കേട്ടെത്തിയ ഫിലിപ്പ് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. രാവിലെ 9 മണിയോടെ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനമായി. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാട്ടിൽ നിന്ന് ഡോ.അരുൺ സക്കറിയ സ്ഥലത്ത് എത്തും. പുലിയെ മാറ്റാനുള്ള കൂടും ഇവിടെ എത്തിച്ചിട്ടുണ്ട്.
Discussion about this post