തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ യാത്രയ്ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ. പ്രതിപക്ഷ നേതാവിന്റെ വാഹനം 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് തീരുമാനം.
ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നത്. മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുളള വാഹനങ്ങൾ വിഐപി യാത്രകൾക്കായി ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണ് വി.ഡി സതീശനും കൈമാറിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിന്റെ ധനസ്ഥിതി നോക്കാതെ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനെ ശക്തമായി വിമർശിച്ചിരുന്ന യുഡിഎഫിനെ വെട്ടിലാക്കുന്നതാണ് പ്രതിപക്ഷ നേതാവിന് പുതിയ വാഹനം വാങ്ങാൻ അനുമതി നൽകിയ നീക്കം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ഗുരുതരമായ ധനസ്ഥിതിയെക്കുറിച്ച് യുഡിഎഫ് ധവളപത്രവും പുറത്തിറക്കിയിരുന്നു.













Discussion about this post