തിരുവനന്തപുരം: കെ.എം മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് പ്രത്യേക കോടതി. രേഖകളും കണ്ടെത്തലുകളും ഇത് വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. രണ്ട് തവണയായി മാണി പണം വാങ്ങിയതിനാണ് തെളിവുകള്‍ ഉള്ളത്.
ആദ്യത്തെ തവണ 15 ലക്ഷവും പിന്നീട് 10 ലക്ഷം രൂപയും മാണി സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 22നും ഏപ്രില്‍ 2നും നടത്തിയ കൂടിക്കാഴ്ചയിലാണ് പണം കൈപ്പറ്റിയിട്ടുള്ളത് എന്ന് കോടതി ഉത്തരവില്‍ പറയുന്നു.
വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും ഉത്തരവില്‍ വിമര്‍ശനം ഉണ്ട്്. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. വിജലന്‍സ് ഡയറക്ടറുടെ നിര്‍ദേശം മാത്രം പരിഗണിക്കപ്പെട്ടു. ബിജു രമേശ് സമര്‍പ്പിച്ച സിഡി ശാസ്ത്രീയമായി പരിശോധിക്കണം. ബാര്‍ ഉടമകളുടേയും സംഘടനകളുടേയും അക്കൗണ്ടുകള്‍ പരിശോധിക്കണം. മാര്‍ച്ച് 31ന് മാണിയുടെ വീട്ടില്‍ നടന്ന രണ്ടാം കൂടിക്കാഴ്ചയെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post