ചെന്നൈ: തന്റെ മണ്ഡലത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മൂന്ന് ദേവീക്ഷേത്രങ്ങൾ താൻ തകർത്ത് തരിപ്പണമാക്കിയിട്ടുണ്ടെന്ന് ഡിഎംകെ എം പിയും മുൻ കേന്ദ്ര മന്ത്രിയുമായ ടി ആർ ബാലു. എങ്ങനെ വോട്ട് വാങ്ങണമെന്ന് തനിക്ക് അറിയാം. ഒരു സരസ്വതീ ക്ഷേത്രം, ഒരു ലക്ഷ്മി ക്ഷേത്രം, ഒരു പാർവതി ക്ഷേത്രം എന്നിവയാണ് താൻ തകർത്തതെന്ന് ബാലു വ്യക്തമാക്കി.
ഡിഎംകെ നേതാക്കളും കോൺഗ്രസ് നേതാക്കളും ഇരുന്ന സദസ്സിലായിരുന്നു ബാലുവിന്റെ പ്രസ്താവന. ഇതിന്റെ ശരികേട് ചൂണ്ടിക്കാട്ടുന്നതിന് പകരം, വേദിയിലിരുന്ന കോൺഗ്രസ്- ഡിഎംകെ നേതാക്കൾ ബാലുവിന്റെ പ്രസ്താവന ആസ്വദിക്കുകയാണ് ഉണ്ടായത്.
ഹിന്ദുക്കൾക്ക് എതിരല്ല തങ്ങൾ എന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രസ്താവന പൊള്ളയാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി നേതാവായ ടി ആർ ബാലുവിന്റെ പരസ്യ പ്രസ്താവന. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇരുന്നൂറ്റി അൻപതോളം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായാണ് കണക്ക്. ഹിന്ദുക്കൾക്കും ഹൈന്ദവ ആചാരങ്ങൾക്കുമെതിരായ ആക്രമണങ്ങളും തുടരുകയാണ്. മതപരിവർത്തനങ്ങളും സജീവമാണ്.
ക്ഷേത്രങ്ങൾ തകർത്തത് അഭിമാനമായി കാണുന്ന ഡിഎംകെ നേതാവിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാണ്. സ്റ്റാലിന്റെ പിതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുടെ ഹിന്ദു വിരോധവും കുപ്രസിദ്ധമാണ്. ഭഗവാൻ ശ്രീരാമൻ മദ്യപാനിയായിരുന്നു എന്ന് കരുണാനിധി പ്രസംഗിച്ചിരുന്നു. ഹിന്ദു എന്ന വാക്കിന്റെ അർത്ഥം കള്ളൻ എന്നാണെന്നും കരുണാനിധി പറഞ്ഞിരുന്നു.








