ഹൈദരാബാദ്; ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി കയറിയ വിമാനം ഗന്നാവരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഡൽഹിയിലേക്ക് പോകുന്നതിനായി ജഗൻമോഹൻ റെഡ്ഡി കയറിയ സ്പെഷൽ ഫ്ളൈറ്റ് ആണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വൈകിട്ട് 5.03 നാണ് മുഖ്യമന്ത്രിയെയും കൊണ്ട് വിമാനം ഡൽഹിക്ക് പുറപ്പെട്ടത്. എന്നാൽ 5.20 ഓടെ തിരിച്ചിറങ്ങുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിശദീകരണം. പറന്നുയർന്ന ശേഷം പ്രശ്നം മനസിലാക്കിയ പൈലറ്റ് തിരിച്ചിറക്കുകയായിരുന്നു എന്നാണ് വിവരം.
മുഖ്യമന്ത്രി സുരക്ഷിതനാണെന്നും യാത്ര മുടങ്ങിയതിനാൽ വീട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിനുളള ഒരുക്കങ്ങൾക്കായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിച്ചതെന്നും ഡൽഹി യോഗത്തിന് ബദൽ സംവിധാനം ഒരുക്കിയെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Discussion about this post